ജീവന്റെ ആധാരമായ ഭൂമിയമ്മയ്ക്ക് ഹരിതപ്രണാമമര്പ്പിച്ച് സീഡ് നാലാം വര്ഷത്തിലേക്കു കടക്കുകയാണ്. ഈ ഭൂമിയുടെ ഹരിതാഭയും ശുദ്ധജലവും ശുദ്ധവായുവും ജൈവസമൃദ്ധിയുമൊക്കെ വരുംകാലങ്ങളിലേക്കു കരുതിവെക്കേണ്ട ഈടുവെപ്പുകളാണ് എന്ന തിരിച്ചറിവ് കുട്ടികളിലും പൊതുസമൂഹത്തിലും വേരു പിടിപ്പിക്കുകയാണ് സീഡിന്റെ ദൗത്യം. അതിനായി നന്മയുടെ കൂട്ടായ്മകളൊരുക്കി മണ്ണിനും മനസ്സിനും കുളിര്മയേകി നമുക്ക് ഒത്തൊരുമിച്ചു പ്രവര്ത്തിക്കാം. വിശ്വപ്രകൃതിയുടെ ശാശ്വതനന്മയ്ക്കായുള്ള ഈ മഹാദൗത്യത്തില് കേരളത്തിലെ സ്കൂള് വിദ്യാര്ഥികളും പൊതുസമൂഹവും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളും സര്ക്കാര് വകുപ്പുകളുമെല്ലാം ഒരുമിക്കുന്നു. ലോകം ആദരവോടെ ശ്രദ്ധിക്കുന്ന മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞു നമ്മുടെ സീഡ്. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യത്തിലൂന്നി കൂടുതല് ഹരിതനന്മകളിലേക്കു മുന്നേറാം.
സീഡ് 2012-13 സമൂഹനന്മ കുട്ടികളിലൂടെ
പ്രായോഗിക പ്രവര്ത്തനങ്ങള്
ഈ വര്ഷം നിര്ദേശിക്കുന്ന എട്ട് മുഖ്യ പ്രയോഗിക പ്രവര്ത്തനങ്ങളാണ് തുടര്ന്നു വിവരിക്കുന്നത്. ഈ പ്രവര്ത്തനങ്ങള്ക്കു പുറമേ, സാധ്യമാകുന്ന എല്ലാ പരിസ്ഥിതി ബോധവല്ക്കരണ പ്രവര്ത്തനങ്ങളിലും ഏര്പ്പെടുണം. ഈ എട്ടു പ്രവര്ത്തനങ്ങളിലെ സവിശേഷ മികവ് ഉള്പ്പെടെ സ്കൂളിന്റെ എല്ലാ വിധ പരിസ്ഥിതി പ്രവര്ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരങ്ങള് നിശ്ചയിക്കുക.
1. സീഡ് പോലീസ്
2. വൃക്ഷത്തൈകള് വച്ചു പിടിപ്പിക്കുക
3. കാര്ഷിക പ്രവര്ത്തനങ്ങള്
4. ശുചിത്വം, പൊതുജനാരോഗ്യം
5. ജൈവവൈവിധ്യ സംരക്ഷണം
6. ജലാശയ സംരക്ഷണം
7. ഊര്ജസംരക്ഷണം
8. പ്ലാസ്റ്റിക്ക് വിപത്ത് തടയല്

സീഡ് പോലീസ്
സീഡ്ക്ലബ്ബിലെ തിരഞ്ഞെടുത്ത അംഗങ്ങളെ ഉള്പ്പെടുത്തി സീഡ് പോലീസ് രൂപീകരിക്കുക. സ്കൂളിനടുത്ത പ്രദേശങ്ങളിലുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവ പരിഹരിക്കുന്നതിനുള്ള ക്രീയാത്മക പ്രവര്ത്തനങ്ങളില് ഇടപെടുകയാണ് സീഡ് പോലീസിന്റെ ചുമതല. പ്രശ്നങ്ങള് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അവ എങ്ങനെ പരിഹരിക്കാം എന്ന് മനസ്സിലാക്കണം. പ്രശ്നത്തിലേക്ക് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ് വേണ്ടത്. പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളില് പരിഹാര നടപടികള് ഉണ്ടാകുന്നു എന്ന് ഉറപ്പു വരുത്തണം.
നമുക്ക് എന്തു ചെയ്യാം
Activities
1. സീഡ് ക്ലബ്ബിലെ കുട്ടികളെ ഉള്പ്പെടുത്തി സീഡ് പോലീസ് രൂപീകരിക്കുക. സീഡ് പോലീസിനെ ചെറിയ ബ്രിഗേഡുകളായി തിരിക്കുക. ഓരോ ബ്രിഗേഡിലും അഞ്ചു മുതല് എട്ടു വരെ സീഡ് സ്റ്റുഡന്റ് പോലീസ് ഉണ്ടാകണം. ഒരു ബ്രിഗേഡിന് ഒരു സീഡ് പോലീസ് ഇന്സ്പെക്ടര് ഉണ്ടാകണം.
2. എല്ലാ ഇന്സ്പെക്ടര്മാരുടെയും മുകളില് സീഡ് പോലീസ് ഓഫീസറായി ടീച്ചര് കോ ഓഡിനേറ്ററോ അല്ലെങ്കില് സീഡ് കോ ഓഡിനേറ്ററെപ്പോലെ തന്നെ താത്പര്യത്തോടെ പ്രവര്ത്തിക്കുന്ന മറ്റൊരു അധ്യാപകനോ അധ്യാപികയോ ചുമതല ഏല്ക്കണം.
3. മണല് വാരല്, കുന്ന്ഇടിച്ചു നിരത്തല്, മരംവെട്ടി നശിപ്പിക്കല്, വയല് നികത്തല്, ശബ്ദമലിനീകരണം, ജലമലിനീകരണം,അന്തരീക്ഷമലിനീകരണം, വൃക്ഷങ്ങളില് ആണിയടിക്കല്, അനാവശ്യമായ ഫഌക്സ്-പ്ലാസ്റ്റിക്ക് ഉപയോഗം തുടങ്ങിയവയൊക്കെ കണ്ടെത്തുകയാണ് സീഡ് പോലീസിന്റെ ചുമതല.
4. അവയ്ക്കെതിരേ അധികൃതര്ക്ക് പരാതി നല്കുക. ഒപ്പം അഭിപ്രായ രൂപീകരണം, പോസ്റ്റര് പ്രദര്ശനം, റാലികള്, വാര്ത്തകള് തയ്യാറാക്കി നല്കല് തുടങ്ങി വിവിധ രീതികളില് പ്രചാരണപ്രവര്ത്തനങ്ങള് നടത്തി പ്രശ്നപരിഹാരത്തിനു വഴി തേടുകയും വേണം.
5. പരിസ്ഥിതി സംരക്ഷണ നിയമങ്ങളെക്കുറിച്ച് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ബോധവത്കരിക്കുക എന്നത് സീഡ് പോലീസിന്റെ മുഖ്യ ചുമതലകളിലൊന്നാണ്. സ്കൂളുമായി സഹകരിക്കുന്ന അഭിഭാഷകര്, പോലീസ് ഉദ്യോഗസ്ഥര് തുടങ്ങിയവരുടെ സഹായം തേടണം. ഇവരെ സ്കൂളില് വരുത്തിയോ അവരുടെ ഓഫീസുകളിലെത്തിയോ പരിസ്ഥിതി നിയമങ്ങളെക്കുറിച്ചു മനസ്സിലാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഒരിക്കല്ക്കൂടി ബോധവത്കരിക്കുകയും ചെയ്യണം.

വൃക്ഷത്തൈകള് നട്ടു പിടിപ്പിക്കുക
'ഒരു തൈ നടുമ്പോള് ഒരു തണല് നടുന്നു' നാം നട്ടു പിടിപ്പിക്കുന്ന ഓരോ വൃക്ഷത്തൈയും ഈ ഭൂമിക്കാകെ ആശ്വാസമേകുന്ന ഒരു തണലാണ്. മരങ്ങള് നട്ടു പിടിപ്പിക്കുന്നത് ഒരു ശീലമായി വളര്ത്തിയെടുക്കണം. അധ്യയന വര്ഷത്തിന്റെ തുടക്കത്തില് തന്നെ അഞ്ചു വൃക്ഷത്തൈകളെങ്കിലും നട്ട് പ്രത്യേകമായി സംരക്ഷിച്ചാലേ ഈ വര്ഷത്തെ സീഡ് പ്രവര്ത്തനങ്ങളില് സ്കൂളിന് അംഗത്വമാവുകയുള്ളൂ. പരമാവധി വൃക്ഷത്തൈകള് വെച്ചു പിടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. തൈകള് നട്ടാല് പോരാ. അവ വളരുന്നു എന്ന് ഉറപ്പാക്കണം.
നമുക്ക് എന്തു ചെയ്യാം
Activities
1. പ്രാദേശിക പ്രാധാന്യമുള്ള മരങ്ങള്ക്ക് പ്രാധാന്യം നല്കണം
2. തെങ്ങിന് തൈകള് നട്ടു പിടിപ്പിക്കുന്നതിന് പ്രാധാന്യം നല്കണം.
3. കണ്ടല്,മുള,തുടങ്ങിയവ വെച്ചു പിടിപ്പിക്കുക. ചതുപ്പു നിലങ്ങള്, പുഴയോരങ്ങള്, കായലോരങ്ങള് എന്നിവിടങ്ങളിലൊക്കെ കണ്ടല് നടാനാവും. മറ്റിടങ്ങളില് മുള, പിടിപ്പിക്കാന് കഴിയും.
4. നിലവിലുള്ള വൃക്ഷത്തൈകള്ക്കും മരങ്ങള്ക്കും സംരക്ഷണമേകുക, അവ നന്നായി വളരുന്നു എന്നുറപ്പാക്കുക. ഇക്കാര്യം റിപ്പോര്ട്ടില് വ്യക്തമാക്കണം.
5. വൃക്ഷങ്ങളുടെ നാടന് പേര്, ശാസ്ത്രനാമം, പ്രാധാന്യം എന്നിവയ്ക്കു പുറമേ ഓരോന്നിന്റെയും വളര്ച്ചാ വിവരങ്ങളും എഴുതി ചിട്ടയായി സൂക്ഷിക്കുക.
6. ജന്മദിന പാര്ക്ക് പോലെ പുതുമയാര്ന്ന വൃക്ഷസ്നേഹ പരിപാടികള് ആവിഷ്കരിക്കുക.

കാര്ഷിക പ്രവര്ത്തനങ്ങള്
കാര്ഷിക പ്രവര്ത്തനങ്ങളില് വലിയ മുന്നേറ്റങ്ങളുണ്ടാക്കാന് സീഡിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിന് അകത്തും പുറത്തും കൃഷിയിടങ്ങള് കണ്ടെത്തി വിവിധയിനം കാര്ഷിക പ്രവൃത്തികളില് ഏര്പ്പെടുക. ജീവിതത്തിന്റെ ഏതു മേഖലയിലേക്കു തിരിഞ്ഞാലും ചെറിയ തോതിലെങ്കിലും കാര്ഷികപ്രവൃത്തികളിലേര്പ്പെടാനുള്ള താത്പര്യം നാളത്തെ തലമുറയ്ക്ക് ഉണ്ടാകണം.
നമുക്ക് എന്തു ചെയ്യാം
Activities
1. ജൈവകൃഷി രീതികള്ക്ക് പ്രാധാന്യം നല്കണം. ഈ രീതികള് അവലംബിക്കുന്നവര്ക്കായിരിക്കും മുന്ഗണന നല്കുക.
2. ജൈവകൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം പ്രചരിപ്പിക്കണം.
3. നാളികേര വികസബോര്ഡിന്റെ ഫ്രണ്ട്സ് ഓഫ് കോക്കനട്ട് ട്രീ, കോക്കനട്ട് പ്രൊഡ്ൂസേഴ്സ് സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളുമമായി സഹകരിച്ച് തെങ്ങുകയറ്റ പരിശീലനം, തെങ്ങു പരിപാലന പരിശീലനം തുടങ്ങിയവ നടത്തുക. സ്വന്തം വീട്ടില് സ്വയം വിളവെടുക്കുക എന്ന അവസ്ഥയിലേക്ക് എ ത്താന് കഴിയുക എന്നതാവണം ലക്ഷ്യം.
4. നാട്ടിലെ മുതിര്ന്ന കര്ഷകരുമായി അഭിമുഖങ്ങള് നടത്തുക, കൃഷിയിടങ്ങള് സന്ദര്ശിച്ച് കാര്ഷിക വൃത്തി നേരിട്ടു കണ്ടും ഇടപെട്ടും മനസ്സിലാക്കുക.
5. വാഴകൃഷി പ്രോത്സാഹിപ്പിക്കുക.
6. പ്രാദേശിക പ്രാധാന്യമുള്ള വിളകള്ക്കും വിത്തുകള്ക്കും പ്രാധാന്യം നല്കണം.
7. കമ്പോസ്റ്റുകുഴി നിര്മിച്ച് ജൈവവളമുണ്ടാക്കുക, ജൈവകീടനാശിനികള് പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം.
8. കാര്ഷിക സെമിനാറുകള്, ചര്ച്ചകള്, പ്രദര്ശനങ്ങള് എന്നിവ നടത്തുക.
9. മണ്ണിന്റെ സ്വഭാവവും ഫലഭൂയിഷ്ഠതയും ശാസ്ത്രീയമായി വിലയിരുത്താന് പഠിക്കുക.
10. കൃഷി പ്രോത്സാഹിപ്പിക്കാന് പുതുമയാര്ന്ന മാര്ഗങ്ങള് കണ്ടെത്തുക.

ശുചിത്വം,ആരോഗ്യം
നല്ല മനുഷ്യരെയും നല്ല സമൂഹത്തെയും സൃഷ്ടിക്കുന്നതില് ശുചിത്വത്തിന്റെ പങ്ക് വളരെ വലുതാണ്. പരിസര മലിനീകരണം വലിയൊരു ആരോഗ്യപ്രശ്നമെന്ന പോലെ വലിയൊരു പാരിസ്ഥിതിക പ്രശ്നവുമാണ്. വിദ്യാര്ഥികളില് ശുചിത്വബോധവും മികച്ച ആരോഗ്യശീലങ്ങളും കാര്യക്ഷമമായി വളര്ത്തിയെടുക്കേണ്ടതുണ്ട്. കുട്ടിക്കാലത്തെ ഭക്ഷണ,വ്യായാമ ശീലങ്ങളാണ് ഒരാളെ പില്ക്കാലത്ത് രോഗിയോ ആരോഗ്യവാനോ ആക്കുന്നത്. നാളത്തെ തലമുറ രോഗികളുടേതാകാതിരിക്കാന് നേരത്തേ മുന്കരുതലുകളെടുക്കണം, കുട്ടികള്ക്ക് അതിനു വേണ്ട ആരോഗ്യ- ഭക്ഷണ-വ്യായാമ ശീലങ്ങള് പഠിപ്പിക്കണം.
നമുക്ക് എന്തു ചെയ്യാം
Activities
1. സ്കൂള് ടോയ്ലറ്റുകളുടെ ശുചിത്വ പരിപാലനത്തിനാണ് ഈ വര്ഷം പ്രത്യേക പ്രാധാന്യം നല്കുന്നത്.
2. പരിസര മലിനീകരണം ശ്രദ്ധയില്പെട്ടാല് അധികൃതരുടെ ശ്രദ്ധയില്പെടുത്തുകയും മാലിന്യനിര്മാര്ജനത്തിന് കഴിയുന്ന നടപടികള് എടുക്കുകയും ചെയ്യുക.
3. സ്കൂളിനടുത്തുള്ള പ്രദേശങ്ങളിലെ ജനങ്ങള്ക്കിടയിലേക്കിറങ്ങിച്ചെന്ന് ശുചിത്വബോധം വളര്ത്താനുള്ള പ്രവൃത്തികള് നടത്തണം.
4. ഓരോ വീട്ടിലും മാലിന്യസംസ്കരണ സംവിധാനങ്ങള് ഏര്പ്പെടുത്താന് ശ്രമിക്കുക.
5. കുട്ടികളില് ആരോഗ്യകരമായ ഭക്ഷണശീലം വളര്ത്താന് ഉതകുന്ന പരിപാടികള് സംഘടിപ്പിക്കണം.
6. ജങ്ക് ഫുഡ്ഡ് ഇനങ്ങള് കഴിക്കുന്ന ശീലം ഒഴിവാക്കാന് കുട്ടികളെ സഹായിക്കുക. കോളകള് ലഘുപാനീയങ്ങള്, വറവു പലഹാരങ്ങള് എന്നിവയെ സ്കൂളില് നിന്നു പുറത്താക്കുക. പഴങ്ങള്, പച്ചക്കറികള്, ഇലക്കറികള് തുടങ്ങിയവ കഴിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക.
7. പാന്മസാല, മദ്യം, മറ്റു ലഹരി വസ്തുക്കള് തുടങ്ങിയവയ്ക്കെതിരായ മനോഭാവം വളര്ത്തുക. അവ ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്യിക്കുക.
8. ശുചിത്വബോധവല്ക്കരണത്തിനും ആരോഗ്യസംരക്ഷണത്തിനും നൂതനമാര്ഗങ്ങള് ആവിഷ്കരിക്കുക.
9. സമൂഹത്തിലെ ദരിദ്രവിഭാഗക്കാര്ക്ക് സഹായകമായ വിധത്തില് ആരോഗ്യ ക്ലാസ്സുകള്, പ്രമേഹ ബോധവത്കരണ ക്യാമ്പുകള്, നേത്രപരിശോധനാക്യാമ്പുകള് തുടങ്ങിയവ നടത്തുക.

ജൈവവൈവിധ്യ സംരക്ഷണം
ഓരോ പ്രദേശത്തെയും സ്വാഭാവിക പരിസ്ഥിതി ഘടകങ്ങള്ക്ക് മാറ്റം വരാതെ സംരക്ഷിക്കേണ്ടത് ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്പിന് അത്യാവശ്യമാണെന്ന തിരിച്ചറിവ് ഇന്ന് നമുക്കുണ്ട്. പാരിസ്ഥിതികമായ ആ സ്വാഭാവികതയും വൈവിധ്യവും നിലനിര്ത്തുകയാണ് ജൈവവൈവിധ്യസംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമുക്ക് എന്തു ചെയ്യാം
Activities
സ്കൂളിലോ പരിസരത്തോ ഉള്ള കാവ് സംരക്ഷിക്കുക. കാവുകളുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച മുുഴുവന് വിദ്യാര്ഥികളെയും അധ്യാപക രെയും ബോധവത്കരിക്കുക. 1. സീഡ് സീസണ് വാച്ച് പദ്ധതിയില് പങ്കാളികളാവുക. പരമാവധി കുട്ടികളെ ഈ പദ്ധതിയില് പങ്കെടുപ്പിക്കണം. വൃക്ഷനിരീക്ഷണത്തിന്റെ രീതിശാസ്ത്രം
പരിചയപ്പെടുത്തികൊടുക്കണം. കൃത്യമായി വൃക്ഷനിരീക്ഷണം നടത്താനും യഥാസമയം ഡാറ്റ അപ്്ലോഡ് ചെയ്യാനും ശ്രദ്ധിക്കണം.
2. സ്കൂളിനു പുറത്ത് ഏതെങ്കിലുമൊരു നിശ്ചിത പ്രദേശത്തെ ജൈവവൈവിധ്യം പഠിച്ച് റിപ്പോര്ട്ട് തയ്യാറാക്കുക.
3. സ്കൂളിനു പുറത്ത് എവിടെയെങ്കിലും തിരഞ്ഞെടുത്ത വലിയ മരങ്ങളെ സീഡ് വൃക്ഷമായി പ്രഖ്യാപിച്ച് സംരക്ഷിക്കുകയും അതിനെ കേന്ദ്രീകരിച്ച് പൊതുസമൂഹത്തില് പാരിസ്ഥിതിക അവബോധം വളര്ത്തുകയും ചെയ്യുക.
4. ജൈവവൈവിധ്യ പാര്ക്ക് നിര്മിക്കുക.
5. ചിത്രശലഭോദ്യാനം തയ്യാറാക്കുക.
6. പക്ഷി,തവള,പൂമ്പാറ്റ,മത്സ്യങ്ങള്,സസ്യജാലങ്ങള് തുടങ്ങിയവയെക്കുറിച്ചൊക്കെ പഠനങ്ങള് നടത്തുക.
7. പ്രാദേശിക വൃക്ഷ സെന്സസ് നടത്തുക.
8. നാട്ടറിവുകള്,നാടന്പാട്ടുകള്, കൊയത്തുപാട്ട്, കൃഷിപ്പാട്ട് തുടങ്ങിയവ ശേഖരിക്കുക, പ്രദര്ശനങ്ങളും മറ്റും നടത്തുക.
9. ജൈവവൈവിധ്യ സംരക്ഷണത്തിന് പുത്തന് രീതികള് അവലംബിക്കുക.

ജലാശയ സംരക്ഷണം, വായു സംരക്ഷണം
ഓരോ പ്രദേശത്തുമുള്ള ജലാശയങ്ങള് സംരക്ഷിക്കുന്നതിന് സീഡ് പ്രവര്ത്തകര് മുന്നിട്ടിറങ്ങണം. കുളങ്ങള്,പുഴകള്,കിണറുകള്,കായല്, നീര്ത്തടങ്ങള് തുടങ്ങിയവയൊക്കെയാകാം. ജലാശയം മലിനമാക്കുന്നതിനെതിരായ പ്രവര്ത്തനങ്ങള്, ബോധവല്ക്കരണം തുടങ്ങിയവ നടത്താം. നാശോന്മുഖമായ തോടുകളോ കുളങ്ങളോ അഴുക്കുചാലായിത്തീര്ന്ന നീരൊഴുക്കുകളോ മെച്ചപ്പെടുത്തിയെടുക്കാന് അധികൃതരുടെ സഹായം തേടാം.
നമുക്ക് എന്തു ചെയ്യാം
Activities
1. കുളങ്ങളും കിണറുകളും പുഴയോരങ്ങളും സംരക്ഷിക്കുക.
2. ജലത്തിന്റെ ഉപയോഗം കുറയ്ക്കാന് നടപടികളെടുക്കുക.
3. മലിനജലം പുനരുപയോഗിക്കാന് വഴി തേടുക.
4. പ്രദേശത്തു ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുക.
5. ജലസംരക്ഷണത്തിന് നൂതനമാര്ഗങ്ങള് ആവിഷ്കരിക്കുക.
6. സ്കൂളിലും വീടുകളിലും മഴക്കുഴികളുണ്ടാക്കുക.
7. മഴവെള്ളസംഭരണത്തിന് മാര്ഗങ്ങള് സ്വീകരിക്കുക
8. വാഹനപ്പെരുപ്പം, ശരിയായ മാലിന്യനിര്മാര്ജന സൗകര്യമില്ലാത്ത ഫാക്ടറികള്, ചവറുകൂനകള് തുടങ്ങിയവ മൂലമുള്ള വായുമലിനീകരണം തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യുക.

ഊര്ജസംരക്ഷണം
ഊര്ജസംരക്ഷണത്തിന്റെ കാര്യത്തില് നമുക്ക് മുഖ്യമായും ചെയ്യാനുള്ളത് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കലാണ്. വിദ്യാര്ഥികളുടെ വീട്ടിലെ വൈദ്യുതബില്ല് ഓരോ മാസവും ശേഖരിച്ച് വൈദ്യുതോപയോഗം നിരീക്ഷിക്കണം. പ്രകടമായ വിധത്തില് വൈദ്യുതോപയോഗം കുറയ്ക്കാന് കഴിയണം. സ്കൂളിലേക്കു വരാന് സൈക്കിള് ഉപയോഗിക്കുന്നതും സാധ്യമാകുന്നവര് നടന്നു വരുന്നതും പ്രോത്സാഹിപ്പിക്കണം.
നമുക്ക് എന്തു ചെയ്യാം
Activities
1. സ്കൂളിലായാലും പുറത്തായാലും വാഹന ഉപയോഗം കുറയ്ക്കുക, സൈക്കിള്, കാല്നട തുടങ്ങിയ രീതികള് പ്രോത്സാഹിപ്പിക്കുക.
2. വൈദ്യുതോപയോഗം പരമാവധി കുറയ്ക്കാന് ശീലിക്കണം.
3. എല്ഇഡി ബള്ബുകള് പ്രോത്സാഹിപ്പിക്കണം.
4. സൗരോര്ജത്തില് പ്രവര്ത്തിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള അറിവു പകരണം.ഊര്ജസംരക്ഷണത്തിന് പുതുമയാര്ന്ന വഴികള് തേടുക.

പ്ലാസ്റ്റിക് വിപത്ത് തടയല്
ജീവിതത്തിന്റെ സമസ്ത മേഖലകളിലും കടന്നെത്തിയിട്ടുള്ള പ്ലാസ്റ്റിക് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യമാണെന്ന് തിരിച്ചറിയണം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം. പ്ലാസ്റ്റിക് കാരിബാഗുകള് ഒഴിവാക്കാന് തികഞ്ഞ ശ്രദ്ധ പുലര്ത്തണം.
നമുക്ക് എന്തു ചെയ്യാം
Activities
1. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ലവ്-പ്ലാസ്റ്റിക്ക് പദ്ധതിയില് സഹകരിച്ചു പ്രവര്ത്തിക്കുക.
2. തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
3. പേപ്പര് ബാഗുകള്ക്ക് പ്രചാരം നല്കണം.
4. പ്ലാസ്റ്റിക് മാലിന്യങ്ങള് അലക്ഷ്യമായി വലിച്ചെറിയുന്നത് കര്ശനമായി തടയണം.
5. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള് ഒഴിവാക്കണം.
6. ഉപയോഗിച്ചുപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പേനയ്ക്കു പകരം മഷിപ്പേന ഉപയോഗിക്കുക.
7. പ്ലാസ്റ്റിക് മാലിന്യങ്ങള് ശാസ്ത്രീയമായി ഇനം തിരിച്ച് പുനരുപയോഗത്തിനു നല്കാന് ശീലിക്കണം.
8. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്് നവീനമാര്ഗങ്ങള് കണ്ടെത്തുക

1. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ലവ്-പ്ലാസ്റ്റിക്ക് പദ്ധതിയില് സഹകരിച്ചു പ്രവര്ത്തിക്കുക. 2. തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

നടപടിക്രമങ്ങള്
1. 2012 ജൂണ് 05 ഈ അധ്യയനവര്ഷത്തെ സീഡ് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുന്നു. അധ്യയന വര്ഷത്തിന്റെ തുടക്കത്തില് തന്നെഅഞ്ചു വൃക്ഷത്തൈകളെങ്കുലം നട്ട് പ്രത്യേകമായി സംരക്ഷിച്ചാലേ ഈ വര്ഷത്തെ സീഡ് പ്രവര്ത്തനങ്ങളിലെ പങ്കാളിത്തത്തിന് പരിഗണിക്കുകയുള്ളൂ. പുതുതായി നട്ടു പരിപാലിച്ചു വളര്ത്തുന്ന ഈ അഞ്ചു വൃക്ഷത്തൈകളാണ് സീഡിലേക്കുള്ള രജിസ്ട്രേഷന് ഫീസ്!
2. ഈ വര്ഷത്തെ സീഡിന്റെ പ്രവര്ത്തന കാലാവധി 2012 ജൂണ് അഞ്ചുമുതല് 2013 ജനവരി 31 വരെയാണ്.
3. 2013 ജനവരി31 : അവസാന പ്രവര്ത്തന റിപ്പോരട്ടുകള്, സി.ഡി.കള്, വി.സി.ഡികള്, ഫോട്ടോകള്, ആല്ബം എന്നിവ ജനവരി 14നു മുമ്പ് മാതൃഭൂമി ഓഫീസില് ലഭിക്കണം.
4. 2012 ഫിബ്രവരി 10 നു മുമ്പായി, റിപ്പോര്ട്ടുകള് വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില് മാതൃഭൂമി പ്രതിനിധികള് സന്ദര്ശിച്ച് പ്രവര്ത്തനങ്ങള് വിലയിരുത്തും.
5. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
6. ഇതുസംബന്ധിച്ച എല്ലാ തര്ക്കങ്ങളും കോഴിക്കോട് കോടതിയുടെ പരിധിയില് മാത്രമായിരിക്കും പരിഗണിക്കുക

സീഡ് ഗാനം
മരതകമരം
മരതകമരം
മരമെവിടെ, ഹരിതഹരമെവിടെ
വരുണന്റെ വരപുത്രി മഴയെവിടെ
മഴയെവിടെ, കുളിര്പ്പുഴയെവിടെ
മഴവില്ലാമഴകിന്നുമഴകെവിടെ
കാറ്റെവിടെ, ഇളംകാറ്റെവിടെ
കാറ്റിനിന്ന് മാറ്റുകൂട്ടാന്
കാവടിക്കൂന്തലാട്ടാന്
കാടിന്റെ തൊടിയില്
മരമെവിടെ
മണ്ണെവിടെ, വിണ്ണിന്-
പെണ്ണെവിടെ
മണ്ണിന് മകനായവതരിക്കാന്
മണ്ണിന്മാറില് വിരല്പതിക്കാന്
മണ്ണിന്യാത്ര മുകര്ന്നൊതുക്കാന്
മരമെവിടെ
സ്വയം വെയില് കൊണ്ടിട്ടും
തണല് തന്നതു മരമല്ലൊ!
സ്വാര്ത്ഥചിന്ത വെടിഞ്ഞൊരു
സുകൃതിയല്ലൊ, വിശ്വ-
പ്രകൃതിയല്ലോ!
ആര്.കെ. ദാമോദരന്
വരുണന്റെ വരപുത്രി മഴയെവിടെ
മഴയെവിടെ, കുളിര്പ്പുഴയെവിടെ
മഴവില്ലാമഴകിന്നുമഴകെവിടെ
കാറ്റെവിടെ, ഇളംകാറ്റെവിടെ
കാറ്റിനിന്ന് മാറ്റുകൂട്ടാന്
കാവടിക്കൂന്തലാട്ടാന്
കാടിന്റെ തൊടിയില്
മരമെവിടെ
മണ്ണെവിടെ, വിണ്ണിന്-
പെണ്ണെവിടെ
മണ്ണിന് മകനായവതരിക്കാന്
മണ്ണിന്മാറില് വിരല്പതിക്കാന്
മണ്ണിന്യാത്ര മുകര്ന്നൊതുക്കാന്
മരമെവിടെ
സ്വയം വെയില് കൊണ്ടിട്ടും
തണല് തന്നതു മരമല്ലൊ!
സ്വാര്ത്ഥചിന്ത വെടിഞ്ഞൊരു
സുകൃതിയല്ലൊ, വിശ്വ-
പ്രകൃതിയല്ലോ!
ആര്.കെ. ദാമോദരന്