S.V.G.V HIGH SCHOOL
പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക കേന്ദ്രവും ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക ഗ്രാമ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ആറന്മുള ഗ്രാമത്തിലെ നാല്ക്കാലിക്കല് എന്ന പ്രദേശത്ത് ശ്രീവിജയനന്ദാശ്രമം വകയായി പരിശോഭിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് S.V.G.V. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .

1938ല്‍ ഒരു സംസ്കൃത വിദ്യാലയമായി ശ്രീ വിജയാനന്ദ ഗുരുദേവന് സ്ഥാപിച്ച ഈ കലാലയം കാലത്തിന്റെ പടവുകളിലൂടെ ഹൈസ്കൂള്‍ ആയും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയും ട്രെയിനിംഗ് കോളേജായും പുരോഗമിച്ചു വന്നു .
സീഡ് ക്ലബ്ബ്
മലയാളിയുടെ മനസ്സായ മാതൃഭൂമി നേതൃത്വം നല്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ സീഡ്ല് ഈ കലാലയം 2009ല്‍ പങ്കുചേര്‍ന്നു . “സാമുഹ്യ നന്മ കുട്ടികളിലൂടെ ” എന്ന വിഷയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സീഡിന്റെ ഈ കലാലയത്തിലെ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ V.ജ്യോതിഷ് ബാബുവാണ് . 214 കുട്ടികള്‍ അംഗങ്ങളായ സീഡ് ക്ലബ്ബ് സ്കൂളിലെ തണല്‍ നേച്ചര്‍ ക്ലബ്ബിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു .
സീഡ് സോപ്പ്
സ്കൂളില്‍ ഒരു സോപ്പ് നിര്‍മ്മാണ യുണിറ്റ് പ്രവര്‍ത്തിക്കുന്നു . ശ്രീ.M.C രേവിന്ദ്രന് നായര്‍ കുട്ടികളെ സോപ്പ് നിര്‍മ്മാണം പരിശീലിപ്പിക്കുന്നു . ‘സീഡ്’ എന്ന പേരില്‍ ഈ സോപ്പ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിതരണം ചെയ്യുന്നു ..
ബട്ടര്‍ഫ്ലൈ ഗാര്ഡന്
ചിത്രശലഭത്തിന്റെ ആവാസ വ്യവസ്ഥ നിര്‍മ്മിച്ച് ശലഭങ്ങളെ ആകര്‍ഷിക്കുന്നു . കൃഷ്ണകിരീടം, ശങ്കുപുഷ്പം, തെറ്റി , അരളി , ബന്ധിപ്പൂ , മാങ്ങാനാറി തുടങ്ങിയ നാടന്‍ ചെടികള്‍ പൂത്തുലഞ്ഞു നില്കുന്ന ഈ ശലഭ ഉദ്യാനത്തില്‍ 14 തരം ചിത്രശലഭങ്ങള്‍ വന്നെത്തുന്നതായി കുട്ടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ..

വീട്ടില്‍ ഒരു വേപ്പ് മരം' പദ്ധതി ..
തിരഞ്ഞെടുത്ത 50 വീടുകളില്‍ വേപ്പിന്തൈ കുട്ടികള്‍ തന്നെ വച്ചുകൊടുത്തു ..
പൊലിവ് ഹരിതോത്സവം
കുട്ടികളും കര്‍ഷകരും ജനപ്രതിനിധികളും ചേര്‍ന്ന് ഒരുക്കിയ ഒരു കര്‍ഷക കൂട്ടായ്മയാണ് പൊലിവ് ഹരിതോത്സവം .. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കാര്‍ഷിക രംഗത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു ...
ഗ്രീന്‍ ടീച്ചിംഗ്
എല്‍ കെ ജി മുതല്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു പരിസ്ഥിതി സംസ്കാരം ഉണ്ടാക്കുവാന്‍ വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് ഗ്രീന്‍ ടീച്ചിംഗ് .. .
ഉച്ചയൂണ് സഹായ പദ്ധതി
ഉച്ചകഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്ക് മാസത്തില്‍ ഒരു ദിവസം ചോറും കറികളും കൊടുക്കുന്ന പദ്ധതി സീഡ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു .. el.